വെള്ളരിപ്രാവ് ‘ , ‘ഉറവ വറ്റിയ ചോലകൾ’ സാഹിത്യകൃതികളുടെ കവർ പേജ് പ്രകാശനം ചെയ്തു

വെള്ളരിപ്രാവ് ‘ , ‘ഉറവ വറ്റിയ ചോലകൾ’ സാഹിത്യകൃതികളുടെ കവർ പേജ് പ്രകാശനം ചെയ്തു

മന്ദാരം പബ്ലിക്കേഷൻ നവംബർ 19 ന് തുഞ്ചൻ പറമ്പിൽ വെച്ച് പ്രകാശിപ്പിക്കുന ‘വെള്ളരിപ്രാവ് ‘ , ‘ഉറവ വറ്റിയ ചോലകൾ ‘ എന്നീ രണ്ട് സാഹിത്യകൃതികളുടെ കവർ പേജിന്റെ പ്രകാശനം എഴുത്തുകാരിയും കവയത്രിയുമായ ഡോ.ഹസീന ബീഗം റൈറ്റ് മന്ദാരം ഗ്രുപ്പിൽ നിർവ്വഹിച്ചു.

മന്ദാരം ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ അധ്യക്ഷത വഹിച്ചു. മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമ ദേവി, ലോക കേരളസഭ അംഗം പി കെ കബീർ സലാല , കവി എ ടി അബുബക്കർ , കവി ഫ്രെഡി പൗലോസ്, ശിവകുമാർ എം ഹരിപ്പാട്, കോയ കെ, കവയത്രിമാരായ ഷെറീന കെ എസ്, നഗീന നജീബ്, എന്നിവർ സംസാരിച്ചു.നൂറിലേറെ എഴുത്തുകാർ പങ്കെടുത്ത പരിപാടിയിൽ എഴുത്തുകാരിയും കവയത്രിയുമായ സുഹ്‌റ ഗഫൂർ സ്വാഗതവും സൈറ മൊയ്ദീൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *