ലോക മാനസികാരോഗ്യ ദിനം വിപുലമായി ആചരിക്കും

ലോക മാനസികാരോഗ്യ ദിനം വിപുലമായി ആചരിക്കും

കോഴിക്കോട്: കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ ലോക മാനസികാരോഗ്യ ദിനം നാളെ വിപുലമായി ആചരിക്കും. ഈ വർഷത്തെ പ്രമേയമായ മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശം എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ.രാജാറാം ഉദ്ഘാടനം ചെയ്യും. ചർച്ചയിൽ സിനിമാ താരം നിഷാന്ത് സാഗർ, ഹൈക്കോടതി അഭിഭാഷക അഡ്വ.മായ കൃഷ്ണൻ, മനുഷ്യാവകാശ പ്രവർത്തകൻ ദിനു വെയിൽ, വയോജന മാനസികാരോഗ്യ ചികിത്സക ഡോ.ഷീബ നൈനാൻ, സാമൂഹിക പ്രവർത്തക നിഹാരിക പ്രദോഷ്, സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജ്‌ലി തുടങ്ങിയവർ പങ്കെടുക്കും. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു തോമസ് അധ്യക്ഷത വഹിക്കും. ഡോ.ഷീബ.ടി.ജോസഫ്(ചെയർപേഴ്‌സൺ ഐ.എം.എ വനിത വിഭാഗം), ഡോ.മുരളീധരൻ(കെ.ജി.എം.ഒ.എ സംസ്ഥാന ഉപാധ്യക്ഷൻ) ഡോ.ലാലു ജോൺസ് (ഡെപ്യൂട്ടി സൂപ്രണ്ട്), ഡോ.ശിവദാസൻ.കെ.കെ(കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്) ആശംസ അർപ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *