കോഴിക്കോട്: തപാൽ ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് കൈറ്റ് ടീമും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ലക്ഷദ്വീപ് സ്‌പോർട്‌സ് കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരളത്തെ പ്രതിനിധാനം ചെയ്ത് സി.സി.ഹംറാസ് (ക്യാപ്റ്റൻ), ടി.മഹ്ശുക് (വൈസ് ക്യാപ്റ്റൻ), ഷിജി ജെയിംസ് (ടീം മാനേജർ), സി.സി.ഹംസാസ് (കോഓർഡിനേറ്റർ), റെജ ജമാൽ, ഫാത്തിമ ഹെന്ന (വനിത ടീം ക്യാപ്റ്റൻ), ഫാത്തിമ ഹുദാ. ജിംന മെഹറിൻ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ സ്‌പോർട്‌സ് കൈറ്റ് മത്സര വിഭാഗങ്ങളായ സോളോ, ഡുവേറ്റ്, പവർ കൈറ്റ്, ഫ്‌ളയിങ് സോസെർ കൈറ്റ് എന്നിവയുടെപ്രദർശനവും സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ കേരള കൈറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് എം.മുജീബ് റഹ്‌മാൻ, എക്‌സിക്യൂട്ടീവ് മെമ്പർ കെൻസ ബാബു, സി.സി.ഹംറാസ്, ടി.മഹ്ശുക്, ഫാത്തിമ ഹെന്ന എന്നിവർ പങ്കെടുത്തു.