കോഴിക്കോട്: യുവതരംഗിന്റെ പുതിയ ആസ്ഥാനമായ കുണ്ടുങ്ങലിലെ യുവതരംഗ് ഭവന്റെയും വയോജന സൗഹൃദ പകൽ വീടായ ‘സ്‌നേഹക്കൂടി’ ന്റെയും ഉദ്ഘാടനം പ്രമുഖ വ്യവസായിയും എം.വി.ആർ. കാൻസർ സെന്റർ വൈസ് ചെയർമാനുമായ പി.കെ. അബ്ദുള്ള കോയ ഉദ്ഘാടനം ചെയ്തു.
പകൽ വീടിന് തത്തുല്യമായി തെക്കെപ്പുറത്തും സമീപ പ്രദേശങ്ങളിലുമുള്ള പ്രൊഫഷണലുകൾ, വിരമിച്ച സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദേശത്തു നിന്ന് മടങ്ങി വന്ന പ്രവാസികൾ, വ്യാപാര – തൊഴിൽ മേഖലകളിൽ നിന്ന് വിരാമിച്ച 60 വയസ്സു കഴിഞ്ഞവർക്കെല്ലാം വിരസമായ പകൽ നേരം ചിലവഴിക്കാനും ആരോഗ്യ, വിജ്ഞാന പ്രഭാഷണങ്ങൾ, വിനോദ, ലഘു വ്യായാമ ക്ലാസുകൾ, സംഗീത പ്രോഗ്രാമുകൾ, ലഘു വിനോദ യാത്രകൾ എന്നിവയിലൂടെ വയോജന സൗഹൃദ കൂട്ടായ്മയാണ് യുവതരംഗിന്റെ സ്‌നേഹക്കൂടിലൂടെ ലഭ്യമാവുന്നത്.
യുവതരംഗ് പ്രസിഡണ്ട് എ.വി. റഷീദലി അധ്യക്ഷത വഹിച്ചു. ഡോ: ടി.പി. മെഹറൂഫ് രാജ് മുഖ്യ പ്രഭാഷണം നടത്തി.കൗൺസിലർ പി. ഉഷാദേവി ടീച്ചർ, ബ്രോഷർ പൗര പ്രമുഖൻ പി.എൻ. ഹംസക്കോയക്ക് നൽകി പ്രകാശനം ചെയ്തു. കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ മുൻ സി.ഡി.എ. ചെയർമാൻ എൻ.സി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ട്രഷറർ പി.ഐ. അലി ഉസ്മാൻ നന്ദിയും പറഞ്ഞു.