മുഖവൈകല്യ സൗജന്യ മെഡിക്കൽ ക്യാമ്പ് 12ന്

മുഖവൈകല്യ സൗജന്യ മെഡിക്കൽ ക്യാമ്പ് 12ന്

കോഴിക്കോട്: ജീവകാരുണ്യ സ്ഥാപനമായ തണലും സ്റ്റാർ കെയർ ഹോസ്പിറ്റലും ചേർന്ന് മുഖ വൈകല്യ ചികിത്സക്കും മുച്ചിറി, മുറിയണ്ണാക്ക് സർജറിക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12 ന് വ്യാഴം രാവിലെ 10 മണി മുതൽ 3 മണിവരെ മലാപ്പറമ്പ് ഇഖ്‌റാ-തണൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. മുച്ചിറി, മുറിയണ്ണാക്ക് എന്നിവ ജന്മനാ ഉണ്ടാകുന്ന അപാകതകളാണ്. ഈ അവസ്ഥ വ്യക്തികളുടെ ജീവിതത്തിൽ ശാരീരികവും വൈകാരികവുമായ കാര്യമായ സ്വാധീനം ചെലുത്തും. മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിന് നേരത്തേയുള്ള രോഗ നിർണ്ണയവും ഇടപെടലും അനിവാര്യമാണ്. ഇതി തിരിച്ചറിഞ്ഞാണ് സ്റ്റാർകെയർ ഹോസ്പിറ്റലും തണലും ചേർന്ന് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *