കോഴിക്കോട്: തോടയം കഥകളി യോഗത്തിന്റെ 34-ാം വാർഷികവും, വള്ളത്തോൾ സ്മൃതി ദിനവും, ദേശീയ കഥകളി ദിനവും, അവാർഡ് ദാനവും 14ന് ശനി ഗുരുവായൂരപ്പൻ ഹാളിൽ (സാമൂതിരി ഹയർ സെക്കണ്ടറി സ്‌കൂൾ തളി) നടക്കുമെന്ന് പ്രസിഡണ്ട് പി.കെ. കൃഷ്ണനുണ്ണി രാജയും ജന.സെക്രട്ടറി ശ്രീജിത്ത് മേനോനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലത്ത് 10 മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. മദൻ കെ മേനോൻ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ എ.ഗീത ഐ.എ.എസ് മുഖ്യാതിഥിയാവും. അവാർഡ് ദാനവും, തോടയം മുതിർന്ന അംഗങ്ങളെ ആദരിക്കലും നടക്കും. കെ.ബി.രാജാനന്ദ് പരിചയപ്പെടുത്തും. ഡോ.നാരായണൻ കുട്ടി വാരിയർ, ഡോ.മിലിമോണി, കോട്ടക്കൽ ദേവദാസൻ ആശംസകൾ നേരും. മുതിർന്ന അംഗങ്ങളായ അഡ്വ.കെ.ഇ.ഗോപിനാഥ്, നിർമ്മല ഏറാടി, ഹരിദാസ് വാര്യർ എന്നിവരെയാണ് ആദരിക്കുന്നത്. കോട്ടക്കൽ വിനീഷ് പ്രാർത്ഥന ആലപിക്കും. പി.എം.ഉണ്ണികൃഷ്ണൻ സ്വാഗതവും സുരേഷ് പാഴൂർ നന്ദിയും പറയും. തുടർന്ന് പി.എസ്.വി നാട്യ സംഘം കോട്ടക്കൽ അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും.