കൊയ്ത്തുത്സവ, വാർഷിക സ്‌തോത്രാരാധന നടത്തി

കൊയ്ത്തുത്സവ, വാർഷിക സ്‌തോത്രാരാധന നടത്തി

പുതിയങ്ങാടി: സി.എസ്.ഐ സഭയുടെ കൊയ്ത്തുത്സവവും വാർഷിക സ്‌തോത്രാരാധനയും നടത്തി. സെന്റ് മേരീസ് ഇംഗ്ലീഷ് ദേവാലയത്തിലെ സഹകാരി റവ.റോജു അലക്‌സ് മുഖ്യ സന്ദേശം നൽകി. മാനാഞ്ചിറ കത്തീഡ്രൽ ദേവാലയ വികാരി റവ.പിടി.ജോർജ്ജ് അധ്യക്ഷത വഹിച്ചു. സഭാജനങ്ങൾ ഭവനങ്ങളിൽ നിന്നും കൊണ്ടു വന്ന ആദ്യഫലങ്ങൾ പൊതുലേലം ചെയ്തു. സഭയിലെ വിവിധ സംഘടനകളുടെയും മറ്റ് ദേവാലയങ്ങളുടെയും ഗാന ശുശ്രൂഷയും നടന്നു. റവ.ബിജോളിന്റ്, റവ.ഡോ.ടി.ഐ.ജെ.യിംസ്, റവ.ബ്രൈറ്റ് ജയകുമാർ ഇവാൻജലിസ്റ്റ് ജോയ്കുട്ടി ഡാനിയേൽ എന്നിവർ സംബന്ധിച്ചു. പുതിയങ്ങാടി സഭയുടെ ചെയർമാൻ റവ.രാജു ചീരൻ മുഖ്യ കാർമ്മികത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *