ചെമ്മാട്: സൗദി അറേബ്യയിലെ കമ്മീസ് മുഷൈത്തിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെ കൂട്ടായ്മയായ സൗഹൃദം സുകൃതത്തിന്റെ പ്രഥമ സംഗമം ചെമ്മാട് തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കാലത്ത് 10 മണിക്ക് ആരംഭിച്ച പരിപാടി മുതിർന്ന അംഗം അബ്ദുറഹിമാൻ കുട്ടി അമ്പലഞ്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു. എം.എ.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. റിയാസ് പാണ്ടിക്കാട്, പി.ടി.എസ് ഹമീദ്, റസാഖ് മഞ്ചേരി, അഷ്‌റഫ് മക്കര പറമ്പ്, റിയാസ് വെട്ടിക്കാട്ടിരി, സെയ്ത് പട്ടാമ്പി, കെ.വി.കെ.ബാവ പൊന്നാനി, റസാഖ് കോഴിക്കോട്, ഷമീർ വയനാട് ആശംസകൾ നേർന്നു. കൂട്ടായ്മ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സംഗമത്തിന് മിഴിവേകി. മതേതരവേദി എന്ന കാഴ്ചപ്പാടിൽ സംസ്ഥാന തലത്തിൽ പ്രവർത്തിക്കാൻ സംഗമം തീരുമാനിച്ചു. ഭാരവാഹികളായി അബ്ദുറഹിമാൻകുട്ടി അമ്പലഞ്ചേരി(പ്രസിഡണ്ട്), പി.ടി.എസ്.ഹമീദ് ജന.സെക്രട്ടറി,ട്രഷറർ എം.എ.എം.കുട്ടി യുമായി 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 1970 മുതൽ 2023വരെയള്ള കാലയളവിനിടയിൽ സൗദിയിലേക്ക് പോയി പ്രവാസ ജീവിതം നയിച്ച നാനൂറോളം പേരാണ് സൗഹൃദം സുകൃതത്തിൽ പങ്കെടുത്തത്.