ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ കൊച്ചിൻ ബേക്കറി മാനേജിംഗ് ഡയറക്ടർ എം.പി.രമേശിനും ബ്രൗണീസ് ബേക്കറി കണ്ണൂർ മാനേജിംഗ് ഡയറക്ടർ എം.കെ. രഞ്ജിത്തിനും സുഹൃത് സംഘം സ്‌നേഹാദരം നൽകി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംങ് ചെയർപേഴ്‌സൺ കെ.ബൈജുനാഥ് മുഖ്യാതിഥിയായി. എം.കെ.രാഘവൻ എം.പി ആദരിക്കലും പ്രശസ്തി പത്രം നൽകലും നിർവഹിച്ചു. സുഹൃത് സംഘം കൺവീനർ സുനിൽ പുത്തലത്ത്, കോർപ്പറേഷൻ കൗൺസിലർമാരായ എം.സി.അനിൽ കുമാർ, ടി.റെനീഷ്, ഡോ.ആർ.സേതു ശിവശങ്കർ(ഡിസ്ട്രിക്ട് ഗവർണർ റോട്ടറി 3204), സുമേഷ് ഗോവിന്ദ്(സിഇഒ പാരഗൺ), അഡ്വ.എടത്തൊടി രാധാകൃഷ്ണൻ, രാജേന്ദ്രൻ.ഇ ആശംസകൾ നേർന്നു. ഗിന്നസ് രമേശ്, ഗിന്നസ് രഞ്ജിത്ത്, സുമേഷ് ഗോവിന്ദ് പ്രതിസ്പന്ദം നടത്തി. സുഹൃത് സംഘം ചെയർമാൻ ആനന്ദമണി.കെ സ്വാഗതവും, എം.പി.രജുൽകുമാർ നന്ദിയും പറഞ്ഞു. 72 അടി നീളമുള്ള ചിത്രങ്ങളോടുകൂടിയ കേക്ക് ഒരുക്കാൻ പ്രയത്‌നിച്ച ബേക്കറി തൊഴിലാളികൾക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് നൽകുകയും അവരെ ആദരിക്കുകയും ചെയ്തു.