കോഴിക്കോട്:മുസ്ലിംഗളുടെ ഹറമുകളിൽ ഒന്നായ അഖ്സ മസ്ജിദിൽ ഇസ്രായേലിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്ന് കോഴിക്കോട്ട് ചേർന്ന എം .എസ് .എസ്സിന്റെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഇസ്രായേലും പലസ്തീനും സഹകരിക്കണമെന്നും ഉഭയ കക്ഷി പ്രശ്നങ്ങളിൽ പക്ഷം ചേരാതെ ന്യായമായ പരിഹാരത്തിന് ഐക്യരാഷ്ട്രസഭ മുൻകൈയെടുക്കണമെന്നും എം .എസ് .എസ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഡോ.പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പ്രൊഫ.ഇ പി ഇമ്പിച്ചിക്കോയ റിപ്പോർട്ടും ട്രഷറർ പി ഒ ഹാഷിം വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. എഞ്ചിനീയർ പി.മമ്മത്കോയ,ഡോ:കെ അബൂബക്കർ, പൊയിലൂർ അബൂബക്കർ ഹാജി, ടി എസ് നിസാമുദ്ദീൻ ഡോ.മുഹമ്മദ് ശരീഫ്, ഡോ. മുഹമ്മദ് യൂസഫ്, നിയാസ് പുളിക്കലകത്ത് എന്നിവർ പ്രസംഗിച്ചു.
എം.എസ്.എസ് ൽ ആധുനിക സംവിധാനങ്ങളുള്ള
ബോർഡ് റൂം ഉൽഘാടനം ചെയ്തു
Builtechgroups രൂപകല്പന ചെയ്തു നിർമ്മാണ നിർവഹണം നടത്തിയ എം എസ് എസ് കോംപ്ളക്സിലെ സ്മാർട്ട് Board Roomന്റെ ഉൽഘാടനം എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി.ഉണ്ണീൻ സാഹിബ് നിർവഹിച്ചു.
ബോർഡ് മീറ്റിങ്ങ്,വീഡിയൊ കോൺഫ്രൻസ്,ക്ലാസുകൾ എന്നിവയ്ക്ക് അധുനിക സൗകര്യമൊരുക്കിയ ശീതീകരിച്ച ഹാളിൽ നാൽപതിലധികം പേർക്കു ഒത്തുകൂടാവുന്നതാണ്.