യുഎൽ സ്‌പേസ് ക്ലബ്ബ് സ്ഥാപക ദിനാഘോഷവും ലോക ബഹിരാകാശ വാരാചരണവും സംഘടിപ്പിച്ചു

യുഎൽ സ്‌പേസ് ക്ലബ്ബ് സ്ഥാപക ദിനാഘോഷവും ലോക ബഹിരാകാശ വാരാചരണവും സംഘടിപ്പിച്ചു

കോഴിക്കോട്: ബഹിരാകാശ മാലിന്യങ്ങളെ നമുക്ക് നീക്കം ചെയ്യാനാകുമോ? രസകരമായതും ഭാവിയിൽ നാം നേരിടേണ്ടിവരുന്നതുമായ ഈ ചോദ്യമുയർന്നത് യു എൽ സ്‌പേസ് ക്ലബ്ബിന്റെ സ്ഥാപക ദിനാഘോഷവും, ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ്. കുട്ടികൾ പങ്കുവെച്ച് ചോദ്യമായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന എഴുപതോളം ബഹിരാകാശ കുതുകികളായ കുട്ടികളാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മുൻപിൽ ചോദ്യ ശരങ്ങളുയർത്തിയത്. പരിപാടി കാലിക്കറ്റ് സർവ്വകലാശാല ഫിസിക്‌സ് വിഭാഗം മേധാവി ഡോ.മുഹമ്മദ് ഷാഹിൻ തച്ചിൽ ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗം പ്രൊഫസർ എ സുജിത്ത് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ മുൻ ഡയറക്ടറും, സ്‌പേസ് ക്ലബ്ബ് സ്ഥാപകനുമായ ഇ.കെ.കുട്ടി, ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ജയറാം, അജയൻ കാവുങ്കൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ബഹിരാകാശ സംരംഭകത്വത്തിലൂന്നിയ നൂതന സാധ്യതകളുടെ ചർച്ചകൾക്ക് ശേഷം ആകാശ നിരീക്ഷണത്തിലേക്കാണ് കുട്ടികൾ പ്രവേശിച്ചത്. പ്രശസ്ത അമേച്ച്വർ ആസ്‌ട്രോണമിസ്റ്റായ സുരേന്ദ്രൻ പുന്നശ്ശേരി ഷജിൽ.യു.കെ, ടി.ദാമോദരൻ എന്നിവരോടൊപ്പം ആകാശത്തിന്റെ മനോഹാരിതകളും മനസിലാക്കിയാണ് കുട്ടികൾ മടങ്ങിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *