ജർമനി : സുഖസമൃദ്ധമായ ഒരു കാലത്തിന്റെ ഓർമ്മകൾ മാത്രമല്ല മനുഷ്യരാശിയുടെ വികസനത്തിനും സുഖജീവിതത്തിനും അവരിലുള്ള ഞാനെന്ന ഭാവം ഒഴിവാക്കാനുള്ള സന്ദേശം കൂടി അടങ്ങിയതാണ് ഓണം എന്ന് പ്രശസ്ത സാഹിത്യകാരനായ വത്സൻ നെല്ലിക്കോട് പറഞ്ഞു.
ജർമനിയിലെ ചരിത്ര നഗരത്തിലെ കാൾസുറെ മലയാളികളുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമനിയിലെ ആദ്യ കാല മലയാളി സി.ജോണി ആശംസകൾ അർപ്പിച്ചു.
തുടർന്നു നടന്ന കലാപരിപാടികൾ എല്ലാ അംഗങ്ങളും കുട്ടികളും ചേർന്നുള്ളതായതിനാൽ ഏവർക്കും ആകർഷകമായിരുന്നു. നൃത്തം, കലാശില്പം, ഗാനം, കൈ കൊട്ടിക്കളി, സംഘനൃത്തം, തുടങ്ങിയവയെല്ലാം അരങ്ങേറി.
രണ്ടൂ കൂട്ടം പായസത്തോടു കൂടിയുള്ള വിഭവസമൃദ്ധമായ കേരള സദ്യയും ഒരുക്കി.
സദ്യക്കു ശേഷം ഡി.ജെ. ഡാൻസ്, വടംവലി, കസേരകളി, കൊട്ടിക്കലാശം ഡാൻസ് , ഫോട്ടോസെഷനും നടന്നു.