സ്പേസ് സ്യൂട്ടുകളുടെ രൂപകൽപനയിൽ  ആഡംബര ഫാഷൻ ഡിസൈനർ പ്രാഡ

സ്പേസ് സ്യൂട്ടുകളുടെ രൂപകൽപനയിൽ ആഡംബര ഫാഷൻ ഡിസൈനർ പ്രാഡ

2025-ലെ നാസയുടെ ചാന്ദ്രദൗത്യത്തിനായി പുറപ്പെടുന്ന ബഹിരാകാശ സഞ്ചാരികൾക്ക് ധരിക്കുന്നതിനുള്ള സ്പേസ് സ്യൂട്ടുകളുടെ രൂപകൽപനയിൽ ആഡംബര ഫാഷൻ ഡിസൈനറായ പ്രാഡയും പങ്കാളിയാകുന്നു. ആക്സിയം സ്പേസുമായി ചേർന്നാണ് ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ പ്രാഡ സ്പേസ് സ്യൂട്ട് രൂപകൽപനയിൽ പങ്കുചേരുന്നത്.

ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച ഇക്കാലത്ത് ശരീരചലനത്തിന് വലിയ പ്രയാസമുള്ള സ്യൂട്ടുകളിൽ നിന്ന് മാറി
ഏറെ ഫ്ളക്സിബിളായ വസ്ത്രങ്ങളാണ് ഇപ്പോൾ സഞ്ചാരികൾ യാത്രകൾക്കായി ധരിക്കുന്നത്. ഭാവിയിലേക്കായി ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങൾക്കൊരുങ്ങുന്ന നാസയുടെ സഞ്ചാരികൾ താമസിയാതെ ബഹിരാകാശ യാത്രകൾക്കായി കൂടുതൽ സ്‌റ്റൈലിഷ് ആയ വസ്ത്രം ധരിച്ചേക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *