ഡൽഹി: ടെലിഗ്രാം, എക്സ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതടക്കമുള്ള ഉള്ളടക്കം അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം. അല്ലാത്ത പക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വെള്ളിയാഴ്ച അയച്ച നോട്ടീസിൽ പറയുന്നു.
എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്ഫോമുകളിൽ ബാലലൈംഗിക ദുരുപയോഗ സാമഗ്രികൾ ഇല്ലെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിച്ചിരിക്കുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഐടി നിയന്ത്രണങ്ങൾ പ്രകാരം, വിശ്വസനീയവും സുരക്ഷിതവുമായ ഇൻറർനെറ്റ് സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.