രാഹുലിനെ രാവണനാക്കിയ ബി.ജെ.പി പോസ്റ്ററിനെതിരേ  കോടതിയെ സമീപിച്ച് ജസ്വന്ത് ഗുർജാർ

രാഹുലിനെ രാവണനാക്കിയ ബി.ജെ.പി പോസ്റ്ററിനെതിരേ കോടതിയെ സമീപിച്ച് ജസ്വന്ത് ഗുർജാർ

ജയ്പുർ: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചു കൊണ്ടുള്ള ബി.ജെ.പിയുടെ പോസ്റ്ററിനെതിരേ കോടതിയിൽ പരാതി നൽകി കോൺഗ്രസ് നേതാവ്. രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജാറാണ് കോടതിയെ സമീപിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടിയുടെ ഐ.ടി. സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരേയാണ് ജസ്വന്ത്, ജയ്പുർ മെട്രോപൊളിറ്റൻ കോടതി-11 ൽ പരാതി നൽകിയത്.

നഡ്ഡയ്ക്കും മാളവ്യയ്ക്കുമെതിരേ അപവാദപ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ജസ്വന്ത് പരാതിയിൽ ആവശ്യപ്പെടുന്നത്. പരാതിയിൽ കോടതി ഒക്ടോബർ ഒൻപതിന് വാദം കേൾക്കും.

രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്ന് പോസ്റ്റ് ചെയ്യപ്പെട്ടതാണ് വിവാദമായത്.സംഭവത്തിൽ കോൺഗ്രസ് രൂക്ഷവിമർശനം ഉയർത്തി രംഗത്തെത്തുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *