തിരുവനന്തപുരം: തുടർഭരണത്തിന്റെ തണലിൽ പിരിവ് വേണ്ടെന്ന് സിപിഎം. തുടർഭരണത്തിന്റെ തണലിൽ സമ്മർദം ചെലുത്തി പണം പിരിക്കുന്നുണ്ടെന്ന പരാതികൾ ഉയർന്നു വരുന്നുണ്ടെന്നും .ഇത് പരിഹരിക്കാനാകണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. നേതാക്കൾ സ്വയം അധികാര കേന്ദ്രങ്ങൾ ആകരുത്. ജില്ലാ കമ്മിറ്റികളോട് അഭിപ്രായം ചോദിക്കുമ്പോൾ വേഗത്തിൽ മറുപടിയില്ലെന്നും വിമർശനമുണ്ട്. ഈ പ്രവണത പൂർണമായും ഇല്ലാതാക്കാനാകണം. വേഗതയിലും കൃത്യതയിലും മറുപടി എത്തിക്കുന്ന സ്ഥിതി ഇപ്പോഴുമില്ല. പല സ്ഥാനങ്ങളിലേക്കും നിർദേശിച്ച പേരുകൾ ജില്ലാ കമ്മിറ്റികൾ പിന്നീട് മാറ്റി പറയുന്നതായും വിമർശനമുണ്ട്.