ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ഓപ്പറേഷൻ അയേൺ സ്വോർഡ്സ്’ എന്ന പേരിലാണ് രാജ്യം തിരിച്ചടിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധത്തിന് കളമൊരുങ്ങുകയാണ്. എന്നാൽ ഇസ്രയേലും ഫലസ്തീനും ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്നും രണ്ടു രാഷ്ട്രമെന്ന സമാധാന നീക്കത്തിലേക്ക് ഇരു കൂട്ടരും നീങ്ങണം ലോകരാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തണമെന്നും സൗദി പറഞ്ഞു.ഗസ്സക്ക് നേരെയുള്ള ഇസ്രായേലിന്റെ തിരിച്ചടി രൂക്ഷമാവുകയാണ്.യുദ്ധം തുടരുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണമെന്നും യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും നടത്തരുതെന്നും മന്ത്രിമാരോട് നെതന്യാഹു പറഞ്ഞു.
ഹമാസ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 40 പേരുടെ നില അതീവ ഗുരുതരമെന്ന് ഇസ്രായേൽ അറിയിച്ചു. അതേസമയം, അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു.