ജറുസലേം: ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഇസ്രയേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഗസ്സയിൽ നിന്ന് റോക്കറ്റാക്രമണമാണ് നടത്തിയത്.തിരിച്ചടി ഉറപ്പാണെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. അധിനിവേശ ശക്തിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും രംഗത്തിറങ്ങണമെന്ന് ഹമാസ് സൈനിക വിഭാഗം ആഹ്വാനം ചെയ്തു.
ഇസ്രായേലിൽ ഹമാസ് പോരാളികൾ നുഴഞ്ഞുകയറുന്നതായി രാജ്യത്തിന്റെ പ്രതിരോധ സേനയും മുന്നറിയിപ്പ് നൽകി.ആക്രമണത്തിൽ പാരാഗ്ലൈഡറുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. സുരക്ഷാ മേധാവികളുടെ യോഗം ഉടൻ വിളിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ ഓഫീസ് അറിയിച്ചു.’ഗസ്സ മുനമ്പിൽ നിന്ന് നിരവധി ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറി. ഗസ്സ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടു.