ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം മുഖ്യമന്ത്രി

ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം മുഖ്യമന്ത്രി

കണ്ണൂർ: ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോർജിനുമെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലനിലയിൽ പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാർഹമായി കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമടത്ത് എൽഡിഎഫിന്റെ കുടുംബ സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആരോഗ്യ വകുപ്പിനെതിരായി കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം സംഭവങ്ങൾ വ്യാപകമായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *