സമാധാന നൊബേൽ പുരസ്‌കാരം നർഗീസ് മൊഹമ്മദിക്ക്

സമാധാന നൊബേൽ പുരസ്‌കാരം നർഗീസ് മൊഹമ്മദിക്ക്

സ്റ്റോക്ക്ഹോം: സമാധനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശപ്രവർത്തക നർഗീസ് മൊഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നർഗിസ് മുഹമ്മദി, ജയിലിൽ വച്ചാണ് പുരസ്‌കാര വാർത്ത അറിഞ്ഞത്.
ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിന് എതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നൊബേൽ പുരസ്‌കാര സമിതി അറിയിച്ചു. നർഗീസ് മൊഹമ്മദിയുടെ പോരാട്ടം അവർക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.

മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നർഗിസ്, മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗിസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്‌കാരം ഈ വർഷം നേടിയ മൂന്നു പേരിൽ നർഗിസുമുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *