റിയാദ്: റിയാദ് കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ബത്തയിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളിൽ കെഎംസിസി ഘടകങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീതിസാഹിബും സി എച്ചുമടക്കമുള്ള മുൻഗാമികളുടെ ദീർഘവീക്ഷണവും പ്രവർത്തന ഫലവുമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് നമുക്ക് മുന്നേറാൻ സഹായകമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു.
സൗദി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ഫറോക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൊയ്തീൻ കോയ കല്ലമ്പാറ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവർ ആശംസകൾ അർപ്പിച്ചു.ഒക്ടോബർ അവസാനവാരത്തിൽ തുടങ്ങാനിരിക്കുന്ന റിയാദ് ടാലന്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ നിർവഹിച്ചു.
ബേപ്പൂർ മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ടും ട്രെയിനറുമായ സലീം മാസ്റ്റർ ചാലിയം ടാലന്റ് ക്ലബ്ബിനെ പരിചയപ്പെടുത്തി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി സി അബ്ദുൾ മജീദ്, അബ്ദുറഹ്‌മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട്, ജില്ലാ ഭാരവാഹികളായ നജീബ് നെല്ലാങ്കണ്ടി, ഹനീഫ മൂർക്കനാട്, ജാഫർ സ്വാദിഖ് പുത്തൂർമഠം, ലത്തീഫ് മടവൂർ, വിവിധ മണ്ഡലം ഭാരവാഹികളായ ഗഫൂർ പേരാമ്പ്ര, സിദ്ദീഖ് കൊറോളി, ഖാദർ കാരന്തൂർ, കുഞ്ഞോയി കോടമ്പുഴ, റാഫി ബേപ്പൂർ, അബ്ദുസലാം ഫാറൂക്ക് കോളേജ്, ശംസുദ്ധീൻ സ്രാങ്ക്പടി സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഹാസിഫ് കളത്തിൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഹസ്സൻ അലി സ്വാഗതവും ട്രഷറർ അഷ്‌റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു.