മെയ്ത്രയിൽ അഡ്വാൻസ്ഡ് റിസ്റ്റ് ക്ലിനിക്കിനു തുടക്കമായി

മെയ്ത്രയിൽ അഡ്വാൻസ്ഡ് റിസ്റ്റ് ക്ലിനിക്കിനു തുടക്കമായി

കോഴിക്കോട്: മെയ്ത്ര ഹോസ്പിറ്റലിൽ ഹാന്റ് ട്രോമ ആന്റ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം ലോക ഹാന്റ് സർജറി ദിനത്തോടനുബന്ധിച്ച് അഡ്വാൻസ്ഡ് റിസ്റ്റ് ക്ലിനിക്കിനു തുടക്കമായി. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്‌സ്(അമ്മ) ജനറൽ സെക്രട്ടറി ഇടവേള ബാബു ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
കൈപ്പത്തിയുടെയും കൈകളുടെയും പ്രശ്‌നങ്ങളെ ഏറ്റവും കുറഞ്ഞ സമയത്ത് കൃത്യമായി കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. സെന്റർ ഫോർ ബോൺ, ജോയിന്റ് ആന്റ് സ്‌പൈൻ സർജറി വിഭാഗത്തിന് കീഴിലാണ് ഹാന്റ് സർജറി വിഭാഗം പ്രവർത്തിക്കുന്നത്.
ലോക ഹാന്റ് സർജറി ദിനത്തിൽ ഹാന്റ് ട്രോമ ആന്റ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തെ ആദരിച്ചു. കൈയ്ക്കും കൈപ്പത്തിക്കും സംഭവിക്കുന്ന അപകടങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നൂതനമായ ചികിത്സകൾക്ക് പ്രാമുഖ്യം നൽകിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അപകടത്തിൽ നാലു കൈവിരലുകളും നഷ്ടപ്പെട്ട കോഴിക്കോട്ടുകാരനായ ആൺകുട്ടിയുടെ ചികിത്സാ വിജയം പരാമർശിക്കപ്പെട്ടു. മെയ്ത്രയിലെ സീനിയർ കൺസൽട്ടന്റ് ഡോ.ഫെബിൻ അഹമ്മദ്, സ്‌പെഷ്യലിസ്റ്റ് ഡോ.അമീഷ് രാഹി എന്നിവരടങ്ങുന്ന ഹാന്റ് സർജറി സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ആൺകുട്ടിയുടെ കൈപ്പത്തിയിൽ അറ്റുപോയ മൂന്ന് വിരലുകളും തുന്നിച്ചേർക്കുകയും കാലിന്റെ പെരുവിരലെടുത്ത് സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ കൈയിന്റെ വിരലിന്റെ സ്ഥാനത്ത് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു.
കൂടുതൽ പേരിലേക്ക് എത്തിക്കാനായി താര സംഘടനയായ അമ്മയുമായി ചേർന്ന് ഹാന്റ് ട്രോമ ആന്റ് റീകൺസ്ട്രക്ടീവ് വിഭാഗം ഒരുക്കുന്ന പദ്ധതിയനുസരിച്ച് ഹാന്റ് സർജറികൾക്ക് ഈടാക്കി വരുന്ന പ്രൊഫഷണൽ ഫീ 2025 വരെ അമ്മ അംഗങ്ങൾ നിന്ന് ഈടാക്കുകയില്ലെന്ന് സെന്റർ ഫോർ ബോൺ, ജോയിന്റ് ആന്റ് സ്‌പൈൻ ചെയർ ഡോ.ജോർജ്ജ് എബ്രഹാം പറഞ്ഞു. സെന്റർ ചെയർ ഡോ.ജോർജ്ജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ബോൺ, ജോയിന്റ് ആന്റ് സ്‌പൈനിനു കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ഹാന്റ് ട്രോമ ആന്റ് റീകൺസ്ട്ര്കീവ് സർജറി, റിസ്റ്റ് റീകൺസ്ട്രക്ഷൻ, നെർവ് റിപ്പെയേഴ്‌സ്, സങ്കീർണ്ണമായ ബ്രാക്യൽ പ്ലക്‌സസ് സർജറികൾ തുടങ്ങിയ അതിസൂക്ഷ്മ സർജറികളിൽ പ്രാഗത്ഭ്യം നേടിയവരാണ് ഈ വിഭാഗത്തിലുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *