കോഴിക്കോട്:മോദി സർക്കാരിനെതിരെ നിർഭയമായി ശബ്ദിക്കുന്ന ഇംഗ്ലീഷ് – ഹിന്ദി വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്ക് ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ യു എ പി എ ചുമത്തി വേട്ടയാടിയ ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റിൽ വെച്ച് നടന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകനായ പി വി കുട്ടൻ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ അരുൺ, കെ ഷെഫീഖ്, എം വി നീതു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.