ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി

ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി. മൃതദേഹം വൈകിട്ട് 5 മണിയോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ. എകെജി സെന്ററിലും മാഞ്ഞാളിക്കുളം റോഡിലെ സിഐടിയു ഓഫിസിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. നിരവധിപേരാണ് ആനത്തലവട്ടം ആനന്ദന് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയത്.

സിഐടിയു ദേശീയ പ്രസിഡണ്ടും സംസ്ഥാന പ്രസിഡണ്ടുമായ ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങലിൽ നിന്ന് മൂന്നുതവണ എംഎൽഎയായി. 2006 മുതൽ 2011 വരെ നിയമസഭയിൽ ചീഫ് വിപ്പ് ആയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്. കയർതൊഴിലാളി സമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആനന്ദൻ അവസാനകാലത്ത് എൽഡിഎഫ് സമരത്തിലും കെഎസ്ആർടിസി ജീവനക്കാർക്കുവേണ്ടി സമരപോരാളിയായി.

കയർമേഖലയായ ചിറയൻകീഴിൽ 1937ലാണ് ആനത്തലവട്ടം ആനന്ദൻ ജനിച്ചത്. 1954ൽ ഒരണ കൂലി കൂടുതലിനു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് രാഷ്്ട്രീയത്തിലെത്തുന്നത്. 1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *