തിരുവനന്തപുരം: 2014 കലണ്ടർ വർഷത്തെ പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ആറ് അവധികൾ ശനി,ഞായർ ദിവസങ്ങളിൽ.നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി. തൊഴിൽ നിയമം ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെൻറ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമാണ് ബാധകം.