യു ഏ ഇ ഇൻഡോർ ടീമിൽ  തലശ്ശേരി സാന്നിധ്യം

യു ഏ ഇ ഇൻഡോർ ടീമിൽ തലശ്ശേരി സാന്നിധ്യം

തലശ്ശേരി:യു ഏ ഇ യിൽ നടക്കുന്ന ജൂനിയർ വേൾഡ് സീരീസിൽ യു ഏ ഇ അണ്ടർ 17 ടീമിനു വേണ്ടി കളിക്കാൻ തലശ്ശേരി ചമ്പാട് സ്വദേശി അഫാം മുഹമ്മദും. ഇന്നലെ നടന്ന മൽസരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അഫാം മികച്ച ഫാസ്റ്റ് ബൗളറാണ്.
തലശ്ശേരിക്കാരനായ മുൻ രഞ്ജി താരം സി ടി കെ മശൂദിന്റെ ദുബായി ഖുസൈസ് പ്രവർത്തിക്കുന്ന ടെലിച്ചറി ക്രിക്കറ്റ് അക്കാഡമിയിൽ നിന്നാണ് പരിശീലനം നേടുന്നത്. യു.എ.ഇ. ക്ക് വേണ്ടി ലോക കപ്പ് ക്രിക്കറ്റ് കളിച്ച മലയാളി കൂടിയായ കൃഷ്ണചന്ദ്രന്റെ കീഴിലാണ് അഫാം പരിശീലനം നേടുന്നത് .
ചമ്പാട് സ്വദേശിയും ദുബായ് ഏ ജി എസ് ലോജിസ്റ്റിക്‌സ് ഉടമയുമായ മുജീബ് വൈ എമ്മിന്റെയും ഫസീനയുടെയും മകനായ അഫാം ദുബായ് അവർ ഓൺ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
പ്രവാസികളായ കുട്ടികൾക്ക് അഫാം മാതൃകയാണ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *