മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ  നവജാതശിശു ജീവിതത്തിലേക്ക്

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശു ജീവിതത്തിലേക്ക്

ഗുവാഹത്തി: മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച നവജാത ശിശു സംസ്‌കാരത്തിന് തൊട്ടുമുൻപ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അസമിലെ സിൽചാറിലാണ് സംഭവം.
രത്തൻദാസിൻറെ(29) ആറുമാസം ഗർഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സങ്കീർണതകൾ ഉള്ളതിനാൽ അമ്മയെയോ കുഞ്ഞിനെയോ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു. പ്രസവം നടക്കുകയും പ്രസവത്തോടെ കുഞ്ഞു മരിക്കുകയും ചെയ്തു.ബുധനാഴ്ച രാവിലെയോടെ കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതർ കൈമാറിയതായി രത്തൻദാസ് കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ മൃതദേഹവുമായി ശ്മശാനത്തിലെത്തിയപ്പോഴാണ് സംഭവം മാറുന്നത്.

അന്ത്യകർമങ്ങൾക്കായി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കുഞ്ഞു കരഞ്ഞുവെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് ഓടിയെന്നും പിതാവ് പറഞ്ഞു. കുഞ്ഞ് ഇപ്പോൾ ചികിത്സയിലാണ്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. എന്നാൽ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂർ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *