കോഴിക്കോട്: ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി.പി.എം നേതാവ് അനിൽകുമാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ്.വൈ.എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂരും പറഞ്ഞു. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നില്ല. ആനുകൂല്യങ്ങൾ നേടി എടുക്കാനായി സർക്കാറിനെ സമീപിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.