കോഴിക്കോട് : ശ്രീരഞ്ജിനി ചേവായൂരിന്റെ മൂന്നാമത്തെ പുസ്തകമായ ‘നിലാവിൽ പൂക്കുന്ന ഹൃദയം’ കവിതാ സമാഹാരം ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്തു. ദർശന ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റും ഓൺലൈൻ വായനാമുറിയുടെ ചീഫ് എഡിറ്ററുമായ
പി.സിദ്ധാർത്ഥൻ പുസ്തകം ഏറ്റുവാങ്ങി. കോർപ്പറേഷൻ കൗൺസിലർ കെ ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ശ്രീലതാ രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിന്റെ കവർ പേജിന് ചിത്രം വരച്ച സജിനി മനോജിനുള്ള ഉപഹാരം ഡോ. ഖദീജ മുംതാസ് കൈമാറി. ലൈബ്രറി കൗൺസിൽ ഭാരവാഹി സുരേഷ് ബാബു നോവലിസ്റ്റും മാപ്പിളപ്പാട്ട് രചയിതവുമായ സാബി തെക്കേപ്പുറം, ശ്രീരഞ്ജിനി ചേവായൂർ എന്നിവർ സംസാരിച്ചു.എം എ ജോൺസൺ, എഴുത്തുകാരായ ഐസക്ക് ഈപ്പൻ, ഷീല ടോമി, ഡോക്ടർ.എൻ. എം.സണ്ണി, ഡോക്ടർ വി അബ്ദുൾ ലത്തീഫ്, സാമൂഹ്യ പ്രവർത്തകയായ കെ. അജിത തുടങ്ങിയവരും പങ്കെടുത്തു.