കോഴിക്കോട്: ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡിൽ ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പേഴ്സ് സൊസൈറ്റി ശക്തിയായി പ്രതിഷേധിച്ചു. മാധ്യമങ്ങളെ വേട്ടയാടുന്ന സർക്കാരുകളുടെ ശ്രമം ജനാധിപത്യം തകർക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ പി.ടി.നിസാർ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി, വിനീത മണത്തറ, ഒഞ്ചിയം ഉസ്മാൻ, റജി മാത്യു, ഒ.വി.വിജയൻ കല്ലാച്ചി പ്രസംഗിച്ചു.