‘നൃത്യാലയ’ നൃത്തവിദ്യാലയം സുവർണജൂബിലിയാഘോഷം ഒക്ടോബർ 6,7,8 തിയതികളിൽ

‘നൃത്യാലയ’ നൃത്തവിദ്യാലയം സുവർണജൂബിലിയാഘോഷം ഒക്ടോബർ 6,7,8 തിയതികളിൽ

കോഴിക്കോട്: കലാമണ്ഡലം സരസ്വതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ചാലപ്പുറത്ത് പ്രവർത്തിച്ചുവരുന്ന ‘നൃത്യാലയ’ നൃത്ത വിദ്യാലയത്തിന്റെ സുവർണ ജൂബിലി ആഘോഷം ഒക്ടോബർ 6,7,8 തീയതികളിൽ കണ്ടംകുളം ജൂബിലി ഹാൾ, പദ്മശ്രീ കല്യാണമണ്ഡപം എന്നിവിടങ്ങളിൽ വിവിധ നൃത്തനൃത്യങ്ങളുടെ അകമ്പടിയോടെ നടക്കും. ആദ്യദിനം ഒക്ടോബർ 6ന് വൈകീട്ട് കാലടി സംസ്‌കൃത സർവകലാശാല, കേരള കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം.വി നാരായണൻ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ കലാമണ്ഡലം ഗോപി മുഖ്യാതിഥി ആയി എത്തുന്നു. മുതിർന്ന ഗുരുക്കന്മാർ കലാമണ്ഡലം വിമല മേനോൻ, കലാമണ്ഡലം മോഹന തുളസി, ശ്രീജിത്ത് കൊട്ടാരത്തിൽ എന്നിവർ ആശംസകൾ നേരും. തുടർന്ന് ‘സുവർണ മാർഗം’ എന്ന നൃത്താവതരണം ഉണ്ടാവും.

രണ്ടാം ദിവസം ഒക്ടോബർ 7ന് വൈകീട്ട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും, കഥകളി നടനും പണ്ഡിതനുമായ കലാമണ്ഡലം എം പി എസ് നമ്പൂതിരി വിശിഷ്ടാതിഥിയാകും. ഡോ. എൻ. പി വിജയകൃഷ്ണൻ, സംഗീത നാടക അക്കാദമി മെമ്പർ അപ്പുക്കുട്ടൻ സ്വരലയം എന്നിവർ ആശംസകൾ നേരുന്ന ചടങ്ങിനെ തുടർന്ന് ഭാഗവത മേള നാടകം, ‘രുക്മിണി കല്യാണം അരങ്ങേറും. 17- ാം നൂറ്റാണ്ടിൽ തെലുങ്ക് ദേശത്തിൽ നിന്നും ഉൽഭവിച്ച ഭാഗവതമേള നാടകം ആദ്യമായാണ് കേരളത്തിൽ അവതരിപ്പിക്കപ്പെടുന്നത്. സമാപനദിവസമായ ഒക്ടോബർ എട്ടിന് പൂർവ വിദ്യാർത്ഥി സംഗമവും ‘സുവർണ സമർപ്പണം’ നൃത്ത പരിപാടിയും അരങ്ങേറും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *