ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 19-ാം സ്വർണം. അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വർണം എയ്തിട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ഇതോടെ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം ആകെ 82 മെഡലായി.
11-ാം ദിനത്തിൽ മെഡൽനേട്ടത്തിൽ ടീം ഇന്ത്യ ചരിത്രം കുറിച്ചു. ബുധനാഴ്ച നീരജ് ചോപ്രയും പുരുഷ റിലേ ടീമും അമ്പെയ്ത്തുകാരും സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽനേട്ടത്തിലെത്തി രാജ്യം.
.