സോഷ്യലിസ്റ്റ് നേതാവും മുൻ എം എൽ എയുമായഎം.കെ പ്രേംനാഥിന് മതിയായ ചികിൽസ യഥാസമയം നൽകിയില്ലെന്നാരോപിച്ച് ലോക് താന്ത്രിക് .യുവജനതാ ദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂറോളജിസ്റ്റ ഡോ.ജെയിംസ് ജോസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഡോ. ജെയിംസ് ജോസിന്റെ വീട്ടിലെത്തിയ എം കെ പ്രേംനാഥിന് മതിയായ ചികിൽസ നൽകാൻ തയ്യാറായില്ല. കൃത്യമായ ചികിൽസ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. മാർച്ചിന് കിരൺജിത്ത്, പ്രബീഷ് ആദിയൂർ, രാഗേഷ് കരിയാത്തൻകാവ്, ഷാജി പന്നിയങ്കര, ഉമേഷ് അരങ്ങിൽ, സർജ്ജാസ്. കെ, രജീഷ് കെ, നിബിൻകാന്ത് ബിനു ടി പി,ഗഫൂർ മണലൊടി, സുകേഷ് തിരുവമ്പാടി,കെ.ബി. ജയാനന്ദ്, എന്നിവർ നേതൃത്വം നൽകി നടക്കാവ് പോലീസ് ഡോക്ടറുടെ വീടിന് മുൻപിൽ മാർച്ച് തടഞ്ഞു.