കോഴിക്കോട്: മെഡിക്കൽ കോളേജിലെ സി.എച്ച്.സെന്റർ സ്ഥാപക ദിന ക്യാമ്പയിനോടനുബന്ധിച്ച് ‘കരുതലാണ് കാവൽ’എന്ന പ്രമേയത്തിൽ നടക്കുന്ന സൗജന്യ കിഡ്‌നി, ക്യാൻസർ രോഗനിർണ്ണയ ക്യാമ്പും, മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിംങും നാളെ ഉച്ചക്ക് 3 മണിക്ക് പാലാഴി നോവ ഓഡിറ്റോറിയത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ലാബ് സൗകര്യങ്ങളോടെയുള്ള മൊബൈൽ യൂണിറ്റ് മലബാർ ഗ്രൂപ്പാണ് നൽകിയിട്ടുള്ളത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, പി.എ.അബ്ദുള്ള, എം.കെ.മുനീർ എം.എൽ.എ, കെ.പി.എ മജീദ് എം.എൽ.എ, എം.സി.മായിൻഹാജി, സി.പി.ചെറിയ മുഹമ്മദ്, ഉമ്മർ പാണ്ടികശാല, യു.സി.രാമൻ, മെഡിക്കൽ കോളേജ് റേഡിയോ തെറാപ്പി ഓങ്കോളജി വിഭാഗം മേധാവി ഡോ.അജയകുമാർ, നെഫ്രോളജി പ്രൊഫസർ ഡോ. ജയകുമാർ എന്നിവർ സംബന്ധിക്കും. ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയുടെയും, മലബാർ ക്യാൻസർ സെന്ററിന്റെയും സഹകരണത്തോടെയാണ് സൗജന്യ കിഡ്‌നി, ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ ക്ലാസ്സുകൾക്ക് മലബാർ ഹോസ്പിറ്റൽ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.വിനീത് അടിയോടി, ഡോ.ഹനാൻ (ഓങ്കോളജി വിഭാഗം) എന്നിവർ നേതൃത്വം നൽകും.
രോഗം വന്നതിന് ശേഷം ചികിത്സ നൽകുക എന്നതിലുപരി രോഗം വരുന്നതിന് മുൻപ് തന്നെ ലക്ഷണങ്ങൾ കണ്ടെത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സാഹചര്യമൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് എം.എ.റസാഖ് മാസ്റ്റർ പറഞ്ഞു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ എം.എ.റസാഖ് മാസ്റ്റർ, കെ.പി.കോയ, എം.വി.സിദ്ദീഖ് മാസ്റ്റർ,ടി.പി.മുഹമ്മദ്, കെ.മരക്കാർ ഹാജി, ബപ്പൻകുട്ടി നടുവണ്ണൂർ പങ്കെടുത്തു.
സ