കോഴിക്കോട്: വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കിയതിലെ അപാകതകൾക്കെതിരെ ഡൽഹി ജന്തർമന്ദിറിൽ കഴിഞ്ഞ 220 ദിവസത്തിലധികമായി നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസിഎച്ച്എസ് ആന്റ് സിഎസ്ഡി വെൽഫെയർ ഫോറം കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള 25 അംഗ പ്രതിനിധി സംഘം ഇന്ന് ഉച്ചക്ക് ഒന്നര മണിക്ക് കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ നിന്ന് പുറപ്പെടുമെന്ന് പ്രസിഡണ്ട് എ.വിശ്വനാഥനും സെക്രട്ടറി ഗിരീഷ്.പിയും അറിയിച്ചു.