തലശ്ശേരി:മുഹമ്മദ് റഫിയുടെ പ്രഥമ കേരള സന്ദർശനത്തിനും തുടർന്നു തലശ്ശേരിയടക്കമുള്ള കേരള പര്യടനങ്ങൾക്കും ആസൂത്രകരായി പ്രവർത്തിച്ചവരും ഈ അനശ്വര ഗായകനു എറെ ആരാധകരുള്ളതും തലശ്ശേരിയിലായതിനാൽ അദ്ദേഹത്തിന് തലശ്ശേരിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് തലശ്ശേരിയിൽ രൂപം കൊണ്ട മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ഇന്നലെ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എ.കെ സക്കറിയ അധ്യക്ഷനായിരുന്നു. റഫി ഫാമിലി ഫൗണ്ടേഷൻ ജോ.സിക്രട്ടറി ടി.പി.എം.ആഷിർ അലി യോഗം ഉൽഘാടനം ചെയ്തു.സിക്രട്ടറി നാസർ ലാമിർ വാർഷിക റിപ്പോർട്ടും, വരവ് ചിലവ് കണക്കുകൾ ട്രഷറർ അഫ്‌സൽ ആദിരാജയും അവതരിപ്പിച്ചു.ഭാരവാഹികളായി എ.കെ.സക്കരിയ (പ്രസിഡണ്ട്), നാസർ ലാമിർ (ജനറൽ സിക്രട്ടറി) അഫ്‌സൽ ആദിരാജ (ട്രഷറർ)പി.കെ സുരേഷ്, സാക്കിർ കാത്താണ്ടി, ശശികുമാർ കല്ലിഡുംബിൽ(വൈസ് പ്രസിഡണ്ടുമാർ)അസ്ലം ആര്യ,കനകരാജ്, മെഹബൂബ് ടി.പി. (ജോ:സിക്രട്ടറിമാർ)എഞ്ചിനിയർ കെ.സി അബ്ദുൾ സലിം( സംഘാടക സമിതി ചെയർമാൻ) ഫൈസൽ ബിന്ദി (കൺവീനർ) സുധീർ(എക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ)ഫസീഷ് (സോഷ്യൽ മീഡിയ കോർഡിനേറ്റർ) നിയാസ് ആബൂട്ടി(സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ) ടി.പി.എം ആഷീർ അലി(ചീഫ് പേട്രേൺ) വി.ബി ഇസ്ഹാക്ക്(പേട്രൺ) എന്നിവരെയും 15 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.പി കെ സുരേഷ് സ്വാഗതവും എഞ്ചിനിയർ കെ.സി അബ്ദുൾ സലിം നന്ദിയും പറഞ്ഞു. തലശ്ശേരി മൈസൂർ റെയിൽവേ യാഥാർഥ്യമാക്കണം. വന്ദേ ഭാരതിനു തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ യോഗം പ്രമേയം മുഖേന ആവശ്യപ്പെട്ടു.