പ്രകൃതി പഠനവുമായി  വിദ്യാർഥികൾ പഞ്ചവർണ്ണത്തിൽ

പ്രകൃതി പഠനവുമായി വിദ്യാർഥികൾ പഞ്ചവർണ്ണത്തിൽ

തലശ്ശേരി:കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്‌കൂളിലെ 33 കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചുണ്ടങ്ങാപ്പൊയിലിലെ പഞ്ചവർണ്ണത്തിൽ ഒത്തുചേർന്നു. നിറവ് എന്ന പേരിൽ നടത്തിയ പഠന ക്യാമ്പ് ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. എം. പവിത്രൻ മാസ്റ്റർ ‘ജീവിതം ഒരു ലഹരി’ എന്ന വിഷയത്തെക്കുറിച്ച് സംവദിച്ചു .
പി. കെ. രോഹിണി, വാസന്തി. കെ, യശോദ, ലീല, സുമതി എന്നിവർ നാട്ടിപ്പാട്ട് അവതരിപ്പിച്ചു. ഇലയറിവിനെക്കുറിച്ച് സനീഷ് പാതിരിയാട് ക്ളാസ്സെടുത്തു. കെ. കെ. സനിൽ കുമാർ ‘ വർണ്ണ ലോകം ‘ തത്സമയ കലാ രചന നടത്തി.അധ്യാപകരായ അനുപമ.എസ്.ആർ, സ്വപ്ന ഗോപാലകൃഷ്ണൻ, പി. സനുജിത്, കെ.രഞ്ജിത്ത് നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *