കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി നാഷണൽ ഫോറത്തിന്റെ ഫെലോഷിപ്പ് മുൻ ദേശീയ പ്രസിഡണ്ട് ഡോ. പി.കെ.അശോകൻ ഡോ.കെ.കുഞ്ഞാലിക്ക് സമ്മാനിച്ചു. ഇക്കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നടന്ന 30-ാമത് നാഷണൽ കോൺഫ്രൻസിലാണ് ഡോ.കെ.കുഞ്ഞാലിക്ക് ഫെലോഷിപ്പ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രഗൽഭരായ സീനിയർ കാർഡിയോളജിസ്റ്റുകളുടെ സേവനം പരിഗണിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്. 2023ൽ കേരളത്തിൽ നിന്ന് ഡോ.കെ.കുഞ്ഞാലിക്കാണ് ഫെലോഷിപ്പ് ലഭിച്ചത്. കഴിഞ്ഞ അമ്പത് വർഷത്തിലധികമായി ഹൃദയ ചികിത്‌സാ രംഗത്ത് സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന മുതിർന്ന കാർഡിയോളജിസ്റ്റാണ് ഡോ.കെ.കുഞ്ഞാലി. അസൗകര്യം കാരണം ഡോ.കുഞ്ഞാലിക്ക് കോൺഫ്രൻസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സംഘടനാ നിർദ്ദേശമനുസരിച്ച് ഡോ.പി.കെ.അശോകൻ ഡോ.കുഞ്ഞാലിയുടെ വീട്ടിലെത്തിയാണ് ഫെലോഷിപ്പ് സമ്മാനിച്ചത്.