ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക്  മെഡിക്കൽ കോളേജിന്റെ അംഗീകാരം

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് മെഡിക്കൽ കോളേജിന്റെ അംഗീകാരം

കോഴിക്കോട്: കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ 2022-23 വർഷത്തെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാർഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്. കഴിഞ്ഞ 10 വർഷങ്ങളായി കോഴിക്കോട് ജില്ലയിൽ ഡിവൈഎഫ്‌ഐ തന്നെയാണ് ഈ അവാർഡ് ഏറ്റു വാങ്ങിയിട്ടുള്ളത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച സ്‌നേഹധമനി എന്ന ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 19,153 യൂണിറ്റ് രക്തം മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട്. എല്ലാദിവസവും 15 വളണ്ടിയർമാർ രക്തം നൽകിവരുന്ന രീതിയിലാണ് ഈ ക്യാമ്പയിൻ ആവിഷ്‌കരിച്ചിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീജയനിൽ നിന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പിസി ഷൈജു ജില്ലാ പ്രസിഡണ്ട് അഡ്വ.എൽ.ജി. ലിജീഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി . ജില്ലാ ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഅരുൺ, കെ ഷെഫീഖ് എന്നിവർ പങ്കെടുത്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *