കോഴിക്കോട് : കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയും കാമരാജിന്റെ 48 – മത് ചരമ വാർഷികദിനവും ആചരിച്ചു.
കാമരാജിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അന്തരിച്ച മുൻ എം.എൽ.എ.യും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
വ്യക്തിശുദ്ധി, ആദർശശുദ്ധി, തികഞ്ഞ ദേശീയമതേതര കാഴ്ചപ്പാട്, സ്ഥാനമാനങ്ങളോടുള്ള വിരക്തി, വളരെ കുശാഗ്രമായ ബുദ്ധിയും നയതന്ത്രജ്ഞതയും തെളിഞ്ഞ വികസന കാഴ്ചപ്പാട്, സാധാരണക്കാരോടുള്ള അനുകമ്പ എന്നിവ കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭാരത രത്‌നമാവാൻ കഴിഞ്ഞ മഹാപുരുഷനാണ് കെ. കാമരാജ് എന്ന് യോഗം ഉദ്ഘാടനം ചെയ്ത ലീഗൽ സർവ്വീസസ് അതോറിട്ടി സെക്രട്ടറിയും ജില്ലാ സബ്ബ് ജഡ്ജിയുമായ എം.പി.ഷൈജൽ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ടീയ രംഗത്ത് എത്തിയ കാമരാജ് ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കുന്നതിൽ സൂപ്രധാന പങ്കു വഹിച്ചു. തമിഴ് നാടിന്റെ സുവർണ്ണകാലമായിരുന്നു കാമരാജ് മുഖ്യമന്ത്രിയായ 9 വർഷക്കാലം. സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഉച്ചഭക്ഷണം, തുടങ്ങി ജനപക്ഷത്തു നിന്നുള്ള അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങൾ ഭാരതത്തിനു മൊത്തം മാതൃകയായിരുന്നു. മുൻ മന്ത്രി സി.കെ.നാണു മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിസണ്ട് പി.കെ. കബീർ സലാല മുഖ്യാതിഥി ആയിരുന്നു. ലോക കേരള സഭാംഗം കൂടി ആയ പി.കെ. കബീർ സലാലയെ ചടങ്ങിൽ ആദരിച്ചു.
പി.എം. മുസമ്മിൽ പുതിയറ അധ്യക്ഷം വഹിച്ചു. ഡോ.കെ.മൊയ്തു, കൊച്ചറ മോഹനൻ നായർ , കെ.എം.സെബാസ്റ്റ്യൻ ഓമശ്ശേരി, സി.ഇ ചാക്കുണ്ണി, പി.എസ്. അലി, പി. അനിൽകുമാർ, വി. ഷൗക്കത്ത് അമീൻ എന്നിവർ സംസാരിച്ചു. വി.എം. ആഷിക് സ്വാഗതവും സുമ പള്ളിപ്രം നന്ദിയും പറഞ്ഞു.