ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തു

ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സി. പ്രദീപ്കുമാർ ഗാന്ധി ഗൃഹത്തിൽ നിർവഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട്് ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. രാമചന്ദ്രൻ, ആർ ജയന്ത്കുമാർ, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.യുപി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന് ചിത്രകാരൻമാരായ എം. ദയാനന്ദൻ, രാജേഷ് തോമസ് എന്നിവർ നേതൃത്വം നൽകി.ഹൈസ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ കേരള ഗാന്ധി കേളപ്പജി, ലോക് ജയപ്രകാശ് നാരായണൻ അനുസ്മരണ സമ്മേളനങ്ങൾ തുടങ്ങി ഒക്ടോബർ 8 വരെ ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾ തുടരും .

 

Share

Leave a Reply

Your email address will not be published. Required fields are marked *