കെ എസ് എഫ് ഇ ഏജന്റുമാർ  അനിശ്ചിതകാല സമരത്തിൽ

കെ എസ് എഫ് ഇ ഏജന്റുമാർ അനിശ്ചിതകാല സമരത്തിൽ

കോഴിക്കോട്: കെ.എസ്.എഫ്.ഇ ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഏജന്റുമാരുടെ അനിശ്ചിതകാല നിസ്സഹകരണ സമരം ആരംഭിച്ചു. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുകയും, അകാരണമായി നിലവിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഏജന്റുമാരെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ പോകുന്ന കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിൽ തെഴിലാളി ദ്രോഹ നിപലപാടിനെതിരെയാണ് ഏജന്റുമാരുടെ നിസ്സഹകരണ സമരം. ഏജന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏജന്റിന്റെ ഒപ്പ് പോലും സ്വീരിക്കാതെ ഏജന്റിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി ഏജന്റ് മഴയത്തും വെയിലത്തും ജോലി ചെയ്തുണ്ടാക്കുന്ന വേതനത്തിൽ നിന്നും 5 ശതമാനം ഈ അക്കൗണ്ടിലേക്ക് മാറ്റി പിടിച്ചു വെക്കുന്ന തൊഴിലാളി ദ്രോഹ നിലപാടിനെതിരെയുമാണ് നിസ്സഹകരണ സമരം. ലാഭത്തിൽ പോകുന്ന ധനകാര്യ സ്ഥാപനത്തെ തകർക്കുന്ന മാനേജ്‌മെന്റിന്റെ ഇത്തരം നിലപാടിനെതിരെ ശക്തമായ സമരവുമായി മുൻപോട്ട് പോയി കെ സ് എഫ് ഇ യെ സംരക്ഷിക്കുമെന്ന് ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ടി.യൂസഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.വിനീഷ്, കെ.ടി.ധർമ്മൻ, ടി.ജിനീഷ്, ജില്ലാ ട്രഷറർ അജയകുമാർ സിറ്റി മേഖല സെക്രട്ടറി യു ബിജു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *