കന്യാകുമാരി: കന്യാകുമാരി ആറ്റൂരിൽ കനത്ത മഴയക്കിടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഷോക്കേറ്റ് മരിച്ചു. ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്.
അശ്വിന് ഷോക്കേറ്റത് കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്കും ഷോക്കേറ്റു. മക്കൾ രണ്ടു പേരും തറയിൽ വീണത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ചിത്രക്കും വൈദ്യുതാഘാതം ഏറ്റു. നാട്ടുകാർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മൂന്ന് പേരേയും ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും 3 പേരും മരിച്ചിരുന്നു.മരിച്ച നീതു 8 മാസം ഗർഭിണിയാണ്. പ്രസവത്തിനായി വീട്ടിലെത്തിയതായിരുന്നു. മൃതദേഹങ്ങൾ കുഴിത്തുറെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.