ഓണപ്പൊലിമ-2023 ആഘോഷമാക്കി  ഒ.ഐ.സി.സി കുവൈത്ത്

ഓണപ്പൊലിമ-2023 ആഘോഷമാക്കി ഒ.ഐ.സി.സി കുവൈത്ത്

കുവൈറ്റ് സിറ്റി: അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ അങ്കണത്തിൽ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി) നാഷനൽ കമ്മിറ്റിയുടെ ഓണപ്പൊലിമ-2023 ആഘോഷിച്ചു.

പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം തൃക്കാക്കര എം എൽ എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു. മലയാളത്തനിമ പൂർണാർത്ഥത്തിൽ നിലനിൽക്കുന്നത് വിദേശങ്ങളിലാണെന്ന് അവർ പറഞ്ഞു. പിറന്ന മണ്ണിനും വളർന്ന സംസ്‌കാരത്തിനും വില കൽപിക്കുന്നവരാണ് പ്രവാസികളെന്നും അത്തരം മനോഭാവമാണ് പ്രവാസ ലോകത്തും മലയാളത്തിന്റെ ഉത്സവങ്ങൾ ആവേശപൂർവം കൊണ്ടാടപ്പെടുന്നതിന്റെ കാരണമെന്നും ഉമാ തോമസ് പറഞ്ഞു.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെ ചടങ്ങിൽ ആദരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിദേശത്ത് ആദ്യമായി വന്നുചേരാൻ ഇടയായത് കുവൈത്തിൽ ആണെന്നത് സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ കോൺഗ്രസ് അനുകൂല പ്രവർത്തനങ്ങളെക്കുറിച്ച് പിതാവ് എന്നും ആവേശപൂർവം പറയുന്നത് കേൾക്കാറുണ്ട്. അങ്ങനെയുള്ളവർക്കിടയിലേക്ക് ആദ്യമായി കടന്നെത്തുവാൻ സാധിച്ചുവെന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപിള്ള കുംബളത്ത്, എൻ. ബി. റ്റി. സി ചെയർമാൻ കെ.ജി. എബ്രഹാം, കെ.എം.സി.സി ജെനറൽ സെക്ക്രട്ടറി ഷറഫുദീൻ കണ്ണേത്ത്, മെഡക്‌സ് മെഡിക്കൽ കെയർ പ്രസിഡൻറ് ആന്റ് സി.ഇ.ഒ മുഹമ്മദ് അലി, വൈസ് പ്രസിഡണ്ട് ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ,ജനറൽ സെക്രട്ടറിമാരായ ബി. എസ്. പിള്ള, ജോയി ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, എം. എ. നിസ്സാം, റോയ് കൈതവന, ജോയ് കരവാളൂർ, ജോയിൻറ് ട്രഷറർ റിഷി ജേക്കബ്, ലേഡീസ് വിങ് ചെയർപേഴ്‌സൻ ലാൻസീ ബാബു, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ്, വെൽഫയർ വിങ് ചെയർമാൻ ആന്റൊ വാഴപ്പള്ളി, മീഡിയാ വിങ്ങ് ചെയർമാൻ ജോർജ്ജി ജോർജ് എന്നിവർ പ്രസംഗിച്ചു

കുവൈറ്റിൽ ഓ ഐ സി സി പുതുതായി ആരംഭിച്ച കെയർ ടീമിന്റെ ഉൽഘാടനവും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തപ്പെട്ടു.

വിശ്രമ ജിവിതത്തിനായി നാട്ടിലേക്ക് സ്ഥിര താമസത്തിനു പോകുന്ന നാഷണൽ സെക്ക്രട്ടറി റോയ് കൈതവനക്ക് മെമന്റൊ നൽകി യാത്രയയപ്പ് നൽകി.ഒ ഐ സി സി ലൈബ്രേറിയൻ മാണി ചാക്കോയെ മെമന്റൊ നൽകി ആദരിച്ചു.

വിവിധ ജില്ലാക്കമ്മറ്റികൾ പങ്കെടുത്ത അത്തപ്പുക്കള മൽസരത്തിൽ വിജയികളായ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകൾക്കും, കൂപ്പൺ വിതരണത്തിലെ വിജയികളായ ആലപ്പുഴ, എറണാകുളം, കാസർഗോട് ജില്ലകൾക്കും വ്യക്തിഗത വിജയികൾ ആയ സുരേന്ദ്രൻ മുങ്ങത്ത്, കലേഷ് ബി പിള്ള, വിജോ പി തോമസ്, നിബു ജേക്കബ് എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

അക്ബർ വയനാട് സംവിധാനം ചെയ്ത ഉമ്മൻ ചാണ്ടി അനുസ്മരണ വീഡിയോ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടുർണ്ണമെന്റ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു

പിന്നണി ഗായകരായ ലക്ഷ്മി ജയനും, അരുൺ ഗോപനും നേതൃത്വം നൽകിയ ഗാനമേളയും കുവൈറ്റിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതവും, ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *