ഏഷ്യൻ ഗെയിംസിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് ഭേദിച്ച് ഇന്ത്യ. മിക്‌സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം മെഡലാണിത്.

ജ്യോതി സുരേഖ- ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന അവസാന ഏഷ്യൻ ഗെയിംസിൽ 70 മെഡലുകൾ നേടിയായിരുന്നു ഇന്ത്യ ചരിത്രം കുറിച്ചത്. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ 35 കിലോമീറ്റർ മിക്‌സഡ് നടത്ത മത്സരത്തിൽ വെങ്കലം സ്വന്തമാക്കിയതോടെ മുൻ റെക്കോർഡിനൊപ്പമെത്തി. റേസ് വാക്ക് മിക്‌സഡ് ടീമിൽ രാം ബാബുവും മഞ്ജു റാണിയുമാണ് വെങ്കലം നേടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *