കോഴിക്കോട്: കേരള സാഹിത്യ സമിതി ഏർപ്പെടുത്തിയ എൻ.വി.കൃഷ്ണവാരിയർ സ്മാരക കവിതാ പുരസ്‌കാരത്തിന് മാധവൻ പുറച്ചേരിയുടെ ഉച്ചിര എന്ന കവിതാ സമഹാരം അർഹമായി. 21ന് സാഹിത്യ സമിതിയുടെ 62-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും കവിതാപുരസ്‌കാര സമർപ്പണവും എൻ.വി അനുസ്മരണവും സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിക്കും. 5000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫസർ കെ.പി.ശങ്കരൻ, പി.കെ.ഗോപി, ഡോ.കെ.വി.തോമസ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.