ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ല, സുപ്രിം കോടതി

ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ല, സുപ്രിം കോടതി

ന്യൂഡൽഹി: ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതു കൊണ്ടു മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്നും സുപ്രീം കോടതി . ചൊവ്വാഴ്ചയാണ് പരമോന്നത കോടതി ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതിാവശ്യപ്പെട്ടു. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. ധനാപഹരണക്കേസിൽ ഗുരുഗ്രാം ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മിന്റെ ഡയറക്ടർമാരായ പങ്കജ് ബൻസൽ, ബസന്ത് എന്നിവരെ അറസ്റ്റു ചെയ്ത സംഭവത്തിലാണ് കോടതിയുടെ വിധി.

രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഒരു പ്രധാന ഏജൻസി എന്ന നിലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെല്ലാം സുതാര്യമായിരിക്കണം. അന്വേഷണത്തിൽ അങ്ങേയറ്റത്തെ നിഷ്പക്ഷതയും നീതിയും കാണിക്കണം. 2002ലെ നിയമപ്രകാരം ഇഡിക്ക് നൽകിയ വിപുലമായ അധികാരങ്ങൾ പ്രതികാരം ചെയ്യാനുള്ളതല്ല.’ – വിധി പ്രസ്താവത്തിൽ പറയുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *