അറ്റോർണി മാത്യു വൈരമൻ പ്രവാസി ലീഗൽ സെൽ ടെക്‌സാസ് ചാപ്റ്റർ അദ്ധ്യക്ഷൻ

അറ്റോർണി മാത്യു വൈരമൻ പ്രവാസി ലീഗൽ സെൽ ടെക്‌സാസ് ചാപ്റ്റർ അദ്ധ്യക്ഷൻ

ന്യൂഡൽഹി:റ്റോർണി മാത്യു വൈരമൻ പ്രവാസി ലീഗൽ സെൽ ടെക്‌സാസ് ചാപ്റ്റർ അദ്ധ്യക്ഷനായി നിയമിതനായി. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികളുള്ള സംസ്ഥാനങ്ങളിൽ ഒന്നായ ടെക്‌സാസ് സ്റ്റേറ്റിന്റെ അധ്യക്ഷനായിട്ടാണ് അറ്റോർണി മാത്യു വൈരമൻ നിയമിതനായത്. ഇന്ത്യൻ നിയമത്തിലും അമേരിക്കൻ നിയമത്തിലും ഒരുപോലെ പ്രാഗൽഭ്യമുള്ള അറ്റോർണിയാണ് മാത്യു വൈരമൻ. അമേരിക്കൻ കുടിയേറ്റ നിയമത്തിലും മറ്റും പ്രാഗൽഭ്യമുള്ള ഇദ്ദേഹം അമേരിക്കയിലെ ടെക്‌സാസ് സതേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. അമേരിക്കയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും വർഷങ്ങളായി അമേരിക്കയിൽ സ്ഥിര താമസക്കാരനുമായ ഇദ്ദേഹം പ്രവാസി ലീഗൽ സെൽ ടെക്‌സാസ് ചാപ്റ്ററിന്റെ പ്രവർത്തങ്ങൾക്കു ഏറെ മുതൽകൂട്ടാവുമെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ) ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിട് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ.കൂടാതെ പ്രവാസി മലയാളികൾക്ക് നോർക്കയിൽ അൻപത് ശതമാനം സംവരണം വേണമെന്ന ആവശ്യവുമായി പി എൽ സി കേരള ഗവണ്മെന്റിനു നിവേദനം സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിവരുന്നു.അറ്റോർണി മാത്യു വൈരമന്റെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി പി എൽ സി ഗ്ലോബൽ പ്രതിനിധി സുധീർ തിരിനിലത്ത്, ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ.ആർ മുരളീധരൻ, ദുബായ് ചാപ്റ്റർ പ്രസിഡന്റ് റ്റി എൻ കൃഷ്ണകുമാർ, യു കെ നാഷണൽ കോർഡിനേറ്റർ അഡ്വ. സോണിയ സണ്ണി, വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ഹാജറാബി വലിയകത്ത്, പി എൽ സി വനിതാ വിഭാഗം നാഷണൽ കോർഡിനേറ്റർ അഡ്വ. യു വഹീദ എന്നിവർ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *