കോഴിക്കോട്: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍-2 നടപ്പിലാക്കിയതിലുള്ള അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂഡല്‍ഹി ജന്ദര്‍ മന്ദറില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെറ്ററന്‍സ്, ഇസിഎച്ച് എസ് ആന്റ് സി എസ് ഡി വെല്‍ഫെയര്‍ ഫോറം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ 25 പേരടങ്ങുന്ന പ്രതിനിധി സംഘം ഒക്ടോബര്‍ 4ന് ഉച്ചക്ക് ഒന്നര മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്ന് പ്രസിഡണ്ട് എ.വിശ്വനാഥനും സെക്രട്ടറി ഗിരീഷ്.പിയും അറിയിച്ചു. മിലിട്ടറിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത പേര്‍സണല്‍ ബിലോ ഓഫീസര്‍ റാങ്ക് ഇല്‍ ഉള്ളവരാണ് വലിയതോതില്‍ പെന്‍ഷന്‍ ഫിക്‌സ് ചെയ്യുമ്പോള്‍ തഴയപ്പെട്ടത്. OROP-2 നിലവില്‍ വന്നശേഷം ഓഫീസേഴ്സിനും, പിബിഒ ആറുകാര്‍ക്കും പെന്‍ഷനില്‍ വലിയ അന്തരമാണുള്ളത്. മിലിട്ടറി സര്‍വ്വീസ് പെന്‍ഷന്‍ ഏകീകരിക്കുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് മറ്റൊരു കാരണം . 7വേ പേ കമ്മീഷനില്‍ സാലറി റിവൈസ് ചെയ്തപ്പോള്‍ വന്ന വ്യതിയാനമാണിതിന് കാരണം. പെന്‍ഷനടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന കമ്മറ്റികളില്‍ ഓഫീസേഴ്സിന്റെ പ്രതിനിധികള്‍ക്ക് മാത്രമാണ് പങ്കാളിത്തമുള്ളത്.
ഇതില്‍ പിബിഒആറിന്റെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം. വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയിലല്ല നടപ്പാക്കുന്നത്. അപാകതകള്‍ തിരുത്തി നടപ്പാക്കാന്‍ കഴിഞ്ഞ 220 ദിവസത്തോളമായി രാജ്യം കാത്ത സൈനികര്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ ഈ പ്രക്ഷോഭത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചു വരുന്നത്. രാജ്യം സംരക്ഷിക്കുന്നതിനിടക്ക് ഡിസേബിലിറ്റി സംഭവിക്കുന്നത് എല്ലാവര്‍ക്കും ഒരു പോലെയാണ്. എന്നാല്‍ ഡിസേബിലിറ്റി പെന്‍ഷന്‍ ഓഫീസേഴ്‌സിന് അനുവദിക്കുന്നത് പി ബി ഓ ആറിനേക്കാള്‍ ആറ് ഇരട്ടി കൂടുതലാണ് . കോഴിക്കോട് ജില്ലയില്‍ 16000ത്തോളം വിമുക്ത ഭടന്മാരും, അവരുടെ കുടുംബാംഗങ്ങളുമുണ്ട്. അവരുടെയെല്ലാം പിന്തുണ ജന്ദര്‍ മന്ദറില്‍ നടക്കുന്ന പ്രക്ഷോഭത്തിനുണ്ട്. ഒക്ടോബര്‍ നാലിന് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ പ്രതിനിധി സംഘത്തിന്റെ യാത്രയയപ്പ് പരിപാടിയില്‍ ഈ രംഗത്തെ മറ്റ് സംഘടനകള്‍ക്കും സംബന്ധിക്കാമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.