പയ്യോളി നാരായണന്റെ സ്മരണ പുതുക്കി

പയ്യോളി നാരായണന്റെ സ്മരണ പുതുക്കി

കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, ജില്ലയില്‍ പ്രവാസി സംഘം കെട്ടിപ്പടുക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത പയ്യോളി നാരയണന്‍, തുടക്കത്തില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് മെംബര്‍കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ സ്മരണ പുതുക്കി കൊണ്ട് ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും അനുസ്മരണ യോഗങ്ങളും നടന്നു. കോഴിക്കോട് കേരള പ്രവാസി സംഘത്തിന്റെ ജില്ലാ കമ്മറ്റി ആഫീസില്‍ പയ്യോളി നാരായണന്റെ ഫോട്ടൊ സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി അനാച്ഛാദനം ചെയ്തു.
പതാക ജില്ലാ പ്രസിഡന്റ് സജീവ് കുമാര്‍ ഉയര്‍ത്തി.ശേഷം ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പി , ജില്ലാ സെക്രട്ടറി സിവി .ഇഖ്ബാല്‍, പേരോത്ത് പ്രകാശന്‍, ഖബീര്‍ സലാല, വി.പി മൊയ്തീന്‍ കോയ, ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.ജഷിജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *